കിലോയ്ക്ക് 33 രൂപ; കാര്‍ഡുടമകള്‍ക്ക് സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ്

Wait 5 sec.

സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം. നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. 45 ലക്ഷത്തിലധികം കാര്‍ഡുടമകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ട്.കെ റൈസും പച്ചരിയുമായി 10 കിലോ നൽകിയിരുന്നത്‌ തുടരും. മട്ട, ജയ, കുറുവ ഇവയിൽ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്‌. കിലോയ്‌ക്ക്‌ 42–-47 നിരക്കിൽ പൊതുവിപണിയിൽനിന്ന്‌ വാങ്ങുന്ന അരിയാണ്‌ സംസ്ഥാന സർക്കാർ 33 രൂപക്ക്‌ വിതരണം ചെയ്യുന്നത്‌. കിലോയ്‌ക്ക്‌ 35–-37 രൂപയ്‌ക്ക്‌ വാങ്ങുന്ന പച്ചരി 29 രൂപയ്‌ക്കാണ്‌ സപ്ലൈകോ വഴി നൽകുന്നത്‌.ALSO READ: കേരള സർവകലാശാലയിലെ ആർഎസ്എസ് – ഭാരതാംബ വിഷയം: വി സി യുടെ ഏകപക്ഷീയ നടപടികൾക്കെതിരെ സിൻഡിക്കേറ്റംഗങ്ങൾ കടുത്ത നിലപാടിലേക്ക്അതേസമയം ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർ. പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ഓണക്കാലത്തു സർക്കാർ ജനങ്ങളെ കൈ ഒഴിയില്ലെന്നും മന്ത്രി അറിയിച്ചുഓണക്കാലത്തും കേരളത്തിന്റെ ആവശ്യം അവഗണിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. മുൻഗണനേതര വിഭാഗക്കാർക്ക് ഭക്ഷ്യ ലഭ്യത ഉറപ്പാക്കാൻ അധിക അരി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്ശ്യം. എന്നാൽ കേരളത്തെ പ്രത്യേകമായി കാണാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്ത മാക്കിയതായി മന്ത്രി ജി ആർ അനിൽ പറഞ്ഞു.അതേ സമയം ഓണക്കാലത്തു കേരളത്തിലെ ജനങ്ങളെ സർക്കാർ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിർത്തിവെച്ച ഗോതമ്പു വിതരണം പുനസ്ഥാപിക്കാൻ ആവശ്യപെട്ടെങ്കിലും അനുവദിക്കാൻ ആവില്ലെന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം അനുവദിച്ച 5676 കിലോ ലിറ്റർ മണ്ണെണ്ണ ലിഫ്റ്റ് ചെയ്യുന്നതിനുള്ള സമയം ദീർഘിപ്പിക്കണം എന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.The post കിലോയ്ക്ക് 33 രൂപ; കാര്‍ഡുടമകള്‍ക്ക് സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് appeared first on Kairali News | Kairali News Live.