കേരള സർവകലാശാലയിലെ ആർഎസ്എസ് ഭാരതാംബ വിഷയത്തിൽ സർവകലാശാല രജിസ്ട്രാറെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടാൻ ഇടതു സിൻഡിക്കേറ്റംഗങ്ങൾ. സിൻഡിക്കേറ്റ് യോഗം അടിയന്തരമായി വിളിക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. സെനറ്റ് ഹാൾ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഉപയോഗിച്ചത് ചർച്ച ചെയ്യണം എന്നും അവർ ആവശ്യപ്പെട്ടു. സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ജി മുരളീധരൻ വി സി യ്ക്ക് കത്തുനൽകി.രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയെന്ന് ആണ് വൈസ് ചാൻസലറുടെ റിപ്പോർട്ട്. ആരുടെയും അനുമതി ഇല്ലാതെയാണ് നിയമ നടപടിയെന്നും റിപ്പോർട്ടിൽ വിമർശനം. വിസിയുടെ റിപ്പോർട്ട് രാജ്ഭവന് കൈമാറി.ALSO READ: പ്രത്യേക അരി വിഹിതം നൽകാൻ കഴിയില്ല; ഓണക്കാലത്തും കേരളത്തെ അവഗണിച്ച് കേന്ദ്ര സർക്കാർകേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ ആർഎസ്എസ് ഭാരതാംബ ചിത്രം വച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. തുടർന്ന് നിയമനടപടിയടക്കം ഇതിനെതിരെ സർവകലാശാല രജിസ്ട്രാർ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാർക്കെതിരെ ചാൻസലർ കൂടിയായ ഗവർണർക്ക് സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ റിപ്പോർട്ട് നൽകിയത്. ചടങ്ങിൽ രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയെന്ന് വി സിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു.DGP ക്ക് പരാതി നൽകിയത് വിസിയെ അറിയിക്കാതെയാണ്. ആരുടെയും അനുമതി ഇല്ലാതെയാണ് നിയമ നടപടിയെന്നും റിപ്പോർട്ടിൽ വിമർശനം. വൈസ് ചാൻസലറോടോ സിൻഡിക്കേറ്റിനോടോ ആലോചിച്ചിട്ട് വേണം നിയമം നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ രജിസ്ട്രാർ അത്തരം നടപടികൾ ഒന്നും കൈകൊണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു. റിപ്പോർട്ട് വിസി രാജ്ഭവന് കൈമാറി. ഗവർണർ മടങ്ങിയെത്തിയ ശേഷം റിപ്പോർട്ടിൽ തുടർ നടപടി സ്വീകരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു.The post കേരള സർവകലാശാലയിലെ ആർഎസ്എസ് – ഭാരതാംബ വിഷയം: വി സി യുടെ ഏകപക്ഷീയ നടപടികൾക്കെതിരെ സിൻഡിക്കേറ്റംഗങ്ങൾ കടുത്ത നിലപാടിലേക്ക് appeared first on Kairali News | Kairali News Live.