തിരുവമ്പാടി ലീഗിനുള്ളിലെ വിവാദങ്ങൾക്ക് അന്ത്യമില്ല; സംസ്ഥാന സെക്രട്ടറിക്കെതിരെ ഔദ്യോഗിക പക്ഷം രംഗത്ത്

Wait 5 sec.

തിരുവമ്പാടി ലീഗിനുള്ളിലെ വിവാദം വീണ്ടും പുകയുന്നു. സംസ്ഥാന സെക്രട്ടറിക്കെതിരെ ഔദ്യോഗിക പക്ഷം രംഗത്ത്. വിമതരുടെ ആരോപണങ്ങൾക്ക് സി.പി ചെറിയ മുഹമ്മദ് മറുപടി പറയണമെന്ന് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷൗക്കത്തലി കൊല്ലളത്ത്.മുസ്ലീം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കെ.എം.സി.സി കുടുംബ സംഗമം നടത്തിയതുൾപ്പെടെ തിരുവമ്പാടി മുസ്ലീം ലീഗിൽ നിലനിൽക്കുന്ന വിഭാഗീയത കൂടുതൽ രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നിയാേജക മണ്ഡലം നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വിമതപക്ഷം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി പഞ്ചായത്ത് ലീഗ് ഭാരവാഹികൾ രംഗത്തെത്തിയത്.സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ തവണ യു.ഡി എഫ് സ്ഥാനാർത്ഥിയുമായ സി പി ചെറിയ മുഹമ്മദിനെ പരാജയപ്പെടുത്തിയത് നിലവിലെ മണ്ഡലം പ്രസിഡന്റ് സി കെ കാസിമും സെക്രട്ടറി പി ജി മുഹമ്മദും മാണന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ പരാജയം പഠിക്കാനായി സംസ്ഥാന കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനായ അഡ്വ. എൻ.ശംസുദ്ധീൻ, പി.എം സാദിഖലി എന്നിവർ പോലും കണ്ടെത്തിയിരുന്നുമില്ല. ഇതെന്ത് കൊണ്ടെന്നും സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് മറുപടി പറയണമെന്ന് തിരുവമ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഷൗക്കത്തലി കൊല്ലളത്ത് പറഞ്ഞു.ALSO READ: കിലോയ്ക്ക് 33 രൂപ; കാര്‍ഡുടമകള്‍ക്ക് സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സര രംഗത്തുണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നിന്ന് വിട്ടു നിന്നവരാണ് ഇപ്പോൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയവരുടെ രാജി പ്രഖ്യാപനം അപഹാസ്യമാണന്നും അദ്ധേഹം പറഞ്ഞു. അൽപ്പമെങ്കിലും ധാർമ്മികതയുണ്ടങ്കിൽ ലീഗ് ചിഹ്നത്തിൽ ജയിച്ച കെ.എ അബ്ദുറഹിമാൻ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറു സ്ഥാനം രാജിവെക്കണമെന്നും ഷൗക്കത്തലി ആവശ്യപ്പെട്ടു.The post തിരുവമ്പാടി ലീഗിനുള്ളിലെ വിവാദങ്ങൾക്ക് അന്ത്യമില്ല; സംസ്ഥാന സെക്രട്ടറിക്കെതിരെ ഔദ്യോഗിക പക്ഷം രംഗത്ത് appeared first on Kairali News | Kairali News Live.