കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ഇ എൽ ഐ പദ്ധതി നിർത്തലാക്കണമെന്ന് സി പി ഐ എം

Wait 5 sec.

കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ഇ എൽ ഐ പദ്ധതി നിർത്തലാക്കണമെന്ന് സി പി ഐ എം. തൊഴിലാളികളുടെ ചെലവിൽ വൻകിട കോർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാക്കുന്നതാണ് പദ്ധതി. കോർപ്പറേറ്റുകൾക്ക് സബ്സിഡി നൽകുന്നതിന് പകരം പദ്ധതി പിൻവലിച്ച് സാധാരണക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും സി പി ഐ എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.Also read: അഹമ്മദാബാദ് വിമാനാപകടം; അപകട കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതാകാം എന്ന് പ്രാഥമിക നിഗമനംഉല്പാപാദന മേഖലയിലുൾപ്പെടെ തൊഴിലവസരം സൃഷ്ടിക്കുമെന്ന പൊള്ളവാഗ്ദാനം നൽകിയാണ് എംപ്ലോയ്മെന്റ് ലിങ്‌ഡ് ഇൻസെന്റീവ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയത്. എന്നാൽ പദ്ധതിയിലൂടെ വൻകിട കോർപ്പറേറ്റുകൾക്ക് നേട്ടം ഉണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സി പി ഐ എം പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.വിദേശ തൊഴിലുടമകളുടെ നിക്ഷേപ – ഉൽപാദന ചെലവുകളുടെ ബാധ്യതകൾക്ക് പൊതു ഖജനാവിൽ നിന്ന് സബ്സിഡി നൽകുന്ന തീരുമാനം വഞ്ചനാപരമാണ്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം കേന്ദ്രം വെട്ടിക്കുറക്കുകയും, അതേസമയം കോർപ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കാൻ ഇളവുകൾ നൽകുന്ന നടപടിയെ സി പി ഐ എം കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ പദ്ധതി പിൻവലിച്ച് രാജ്യത്തെ ജനങ്ങൾക്ക്‌ മിനിമം വേദനം, തൊഴിൽ സുരക്ഷ എന്നിവ ഉറപ്പാക്കണമെന്നും സി പി ഐ എം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.The post കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ഇ എൽ ഐ പദ്ധതി നിർത്തലാക്കണമെന്ന് സി പി ഐ എം appeared first on Kairali News | Kairali News Live.