തിരുവനന്തപുരം∙ ‘കേരളം അതിസുന്ദരം, എനിക്കു തിരിച്ചുപോകേണ്ട’ - പറയുന്നതു മറ്റാരുമല്ല, സാങ്കേതികത്തകരാറു മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 പോര്‍വിമാനമാണ്. കേരള ടൂറിസം വകുപ്പിന്റേതാണ് ലോകോത്തര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടാവുന്ന പരസ്യതന്ത്രം.