ആലപ്പുഴ | ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി. ഏയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് മരിച്ചത്. പിതാവ് ജോസ്‌മോനെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ജോസ്‌മോന്‍ പോലീസ് സ്‌റ്റേഷനിലെത്തി കുറ്റം ഏറ്റുപറയുകയായിരുന്നു.ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം.