മണ്ണാര്‍ക്കാട് | സൂംബ പരിശീലനത്തിനെതിരെ ഫേസ് ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ്. മണ്ണാര്‍ക്കാട് ടി എ എം യു പി സ്‌കൂളിലെ അധ്യാപകനില്‍ നിന്നാണ് മാനേജ്‌മെന്റ് വിശദീകരണം തേടിയത്.മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം കാണിച്ച് മാനേജ്‌മെന്റ് പ്രതിനിധി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് കത്ത് നല്‍കി.കത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡി ഡി ഇക്ക് കൈമാറും.