ആലപ്പുഴയില്‍ യുവതി മരിച്ച നിലയിൽ; പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം,കസ്റ്റഡിയിൽ

Wait 5 sec.

ആലപ്പുഴ ഓമനപ്പുഴയില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍. ഏയ്ഞ്ചല്‍ ജാസ്മിനാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഏയ്ഞ്ചല്‍ മൂന്ന് മാസമായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. ആലപ്പുഴ തുമ്പോളി പ്രൊവിഡന്‍സ് ആശുപത്രിയിലെ നഴ്‌സായിരുന്നു. അച്ഛന്‍ ഫ്രാന്‍സിസ് എന്ന് വിളിക്കുന്ന ജോസ് മോനെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് കിടപ്പുമുറിയില്‍ അനക്കമില്ലാത്ത നിലയില്‍ ജാസ്മിനെ കണ്ടത്.Read Also: മുംബൈയിൽ കൃത്യസമയത്ത് ഉറങ്ങിയില്ല എന്ന് പറഞ്ഞ് 5 വയസ്സുകാരിയെ കെട്ടിയിട്ട് സി​ഗരറ്റുകൊണ്ട് പൊള്ളിച്ച് അച്ഛൻ: വീ‍ഡിയോ പുറത്തെത്തിയതോടെ കേസെടുത്ത് പൊലീസ്updating…The post ആലപ്പുഴയില്‍ യുവതി മരിച്ച നിലയിൽ; പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം, കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.