‘സർക്കാർ തീരുമാനം പറയേണ്ടത് പാർട്ടിയല്ല; റാവാഡ ചന്ദ്രശേഖറെ ഡിജിപിയാക്കിയതിൽ വൈരുധ്യമില്ല’

Wait 5 sec.

കണ്ണൂർ ∙ റാവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതു തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് പി. ജയരാജൻ. മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ചു കൊണ്ടാണ് പാലക്കാട് വച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. എന്നാൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ മാധ്യമങ്ങൾ അതു വളച്ചൊടിക്കുകയായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.