ഭർത്താവുമായി പിണങ്ങി വീട്ടിലെത്തി, വഴക്ക്; മകളുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി പിതാവ്

Wait 5 sec.

ആലപ്പുഴ ∙ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. പിതാവ് ജോസ് കഴുത്തിൽ തോർത്ത് മുറുക്കിയാണ് ജാസ്മിനെ കൊലപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം.