തീ അണയ്ക്കാൻ പൈറോകൂൾ; രാസവസ്തുവുമായി വിദേശകപ്പൽ തീക്കപ്പലിന് അടുത്ത്

Wait 5 sec.

കൊച്ചി∙ അറബിക്കടലിൽ തീ പിടിച്ച സിംഗപ്പുർ കപ്പൽ വാൻ ഹയി 503ലെ തീ അണയ്ക്കാനുള്ള പൈറോകൂൾ ഫോമുമായി വിദേശകപ്പൽ അഡ്‍വാന്റിസ് വിർഗോ അപകടസ്ഥലത്തെത്തി. കപ്പൽ ഇപ്പോൾ കേരള–തമിഴ്നാട് തീരത്തു നിന്ന് 104 നോട്ടിക്കൽ മൈൽ അകലെയാണുള്ളത്. കപ്പലിനെ ഇന്ത്യൻ എക്സ്ക്ലൂസീവ് ഇകണോമിക് സോണിന് (ഇഇസെഡ്) പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണു കെട്ടിവലിക്കുന്ന ടഗ് ഓഫ്ഷോർ വാരിയർ ചെയ്യുന്നത്. കപ്പലിനെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് അടുപ്പിക്കാനുള്ള (പോർട്ട് ഓഫ് റഫ്യൂജ്) ശ്രമങ്ങൾ സംബന്ധിച്ച ചർച്ചകളും നടക്കുന്നതായാണ് വിവരം.