അഹമ്മദാബാദ് ∙ കേസിന്റെ വിചാരണ ഓൺലൈനായി നടക്കുന്നതിനിടെ ബിയർ നുണയുകയും ഫോണിൽ സംസാരിക്കുകയും ചെയ്‌ത സംഭവത്തിൽ അഭിഭാഷകനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി. ലജ്ജാകരമായ പ്രവർത്തിയെന്ന് ചൂണ്ടികാട്ടിയാണ് മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ തന്നയ്‌ക്കെതിരെ ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കോടതിയലക്ഷ്യ കേസെടുത്തത്.