തിരുവനന്തപുരം ∙ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. പട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിന്റെ ചികിത്സ. ഇവിടത്തെ വിദഗ്ധ ഡോക്ടർമാർക്കു പുറമേ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഏഴംഗ സ്പെഷലിസ്റ്റ് മെഡിക്കൽ സംഘം സർക്കാരിന്റെ നിർദേശ പ്രകാരം എത്തി. വിഎസിനെ പരിശോധിക്കുകയും അദ്ദേഹത്തിനു ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തു.