കൊൽക്കത്തയിലുടനീളം നിരവധി ലൈംഗികാതിക്രമ കേസുകൾ; ലോ കോളേജ് ബലാത്സംഗ കേസിൽ മുഖ്യപ്രതിയുടെ പൂർവ്വകാല ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച് പൊലീസ്

Wait 5 sec.

കൊൽക്കത്തയിൽ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതിയും തൃണമൂൽ നേതാവുമായ മനോജ് മിശ്രെയുടെ പൂർവ്വകാല ക്രിമിനൽ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നു. കസ്ബ, ആനന്ദപൂർ, ഗരിയാഹട്ട്, കാളിഘട്ട് എന്നിവയുൾപ്പെടെ കൊൽക്കത്തയിലുടനീളമുള്ള ഒന്നിലധികം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ലൈംഗികാതിക്രമം, വധഭീഷണി തുടങ്ങി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമ വിദ്യാർത്ഥിനിയെ ഇയാൾ ക്രൂരമായി ആക്രമിച്ചന്ന ആരോപണം സ്ഥിരീകരിക്കുന്ന കൂടുതൽ ഫോറൻസിക് പരിശോധനാ ഫലങ്ങളും ഉടൻ പുറത്തുവരും. അതേസമയം സംഭവത്തിൽ മൗനം തുടരുന്ന മമത സർക്കാരിനെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം ഉയരുകയാണ്.പ്രതികള്‍ അതിക്രമം നടത്തുന്നതിന് മുമ്പ് തനിക്ക് പാനിക് അറ്റാക്ക് സംഭവിച്ചെന്നും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇന്‍ഹേലര്‍ നല്‍കിയതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നും ആണ് പെണ്‍കുട്ടിയുടെ മൊഴി. കേസിലെ പ്രധാന പ്രതിയായ മനോജ് മിശ്രയാണ് മറ്റു പ്രതികളോട് ഇന്‍ഹേലര്‍ എടുത്തു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്.ഇന്‍ഹേലര്‍ നല്‍കി ശ്വാസം പൂര്‍വസ്ഥിതിയില്‍ ആയപ്പോള്‍ ക്യാമ്പസിലെ സുരക്ഷാ ഗാര്‍ഡിന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അതിക്രമം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതും മിശ്രയുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ നിരസിച്ചതുമാണ് അതിക്രമത്തിന് പിന്നിലെന്നും മൊഴിയുണ്ട്. ALSO READ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലെന്ന് ഡോണൾഡ്‌ ട്രംപ്; ഇസ്രയേൽ സമ്മതം മൂളിയെന്ന് പ്രഖ്യാപനംഅതിക്രമത്തിന്റെ വീഡിയോ രഹസ്യമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തി മിശ്രക്ക് പുറമേ ബാക്കിയുള്ള പ്രതികളും ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.പ്രതികളായ മനോജിത്ത് മിശ്ര, പ്രതീം മുഖര്‍ജി, സയ്യിദ് അഹമ്മദ് എന്നിവര്‍ മുന്‍പും കോളേജിലെ വിദ്യാര്‍ത്ഥിനികളോട് അപമര്യാദമായി പെരുമാറിയിട്ടുണ്ടെന്നും ഇവര്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ എസിപി പ്രദീപ് കുമാര്‍ ഗോസലിന്റെ മേല്‍നോട്ടത്തിലുള്ള ഒമ്പത് അംഗ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.The post കൊൽക്കത്തയിലുടനീളം നിരവധി ലൈംഗികാതിക്രമ കേസുകൾ; ലോ കോളേജ് ബലാത്സംഗ കേസിൽ മുഖ്യപ്രതിയുടെ പൂർവ്വകാല ക്രിമിനൽ പശ്ചാത്തലം പരിശോധിച്ച് പൊലീസ് appeared first on Kairali News | Kairali News Live.