2036 ലെ ഒളിംപിക്സ് ആതിഥേയത്വം വഹിക്കുന്നതിനായി ഇന്ത്യൻ പ്രതിനിധി സംഘം ലോസാനിലെ ഐഒസി ആസ്ഥാനം സന്ദർശിച്ചു. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഔദ്യോഗികമായി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് ഒളിമ്പിക് തലസ്ഥാനത്തേക്ക് ഇന്ത്യ ആദ്യമായി സന്ദർശനം നടത്തിയത്.ഗുജറാത്ത് കായിക മന്ത്രി ഹർഷ് സാങ്‌വിയുടെ നേതൃത്വത്തിലാണ് സംഘം സന്ദർശനം നടത്തിയത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷ, സ്‌പോർട്‌സ് അസോസിയേഷൻ സെക്രട്ടറി ഹരിരഞ്ജൻ റാവു, ഗുജറാത്ത് ചീഫ് സ്‌പോർട്‌സ് സെക്രട്ടറി അശ്വിനി കുമാർ, അർബൻ സെക്രട്ടറി തെന്നരസൻ എന്നിവരും സംഘത്തിലുണ്ട്.Also read – രണ്ടാം ടെസ്റ്റിൽ ബുമ്ര ഉണ്ടാകുമോ; സസ്പെൻസിന് വിരാമമിട്ട് ക്യാപ്റ്റൻ ഗിൽഐഒസിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് കിർസ്റ്റി കോവെൻട്രി ആതിഥേയത്വ വഹിക്കുന്ന രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് ഇന്ത്യൻ സഖ്യത്തിന്റെ സന്ദർശനം. വരും മാസങ്ങളിൽ ഐഒസിയുമായി പങ്കാളികളാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഒളിംപിക്സ് ആതിഥേയത്വം വഹിക്കുന്നത് സംസ്ഥാനത്തിന് ഒരു സുപ്രധാന നേട്ടമാകുമെന്നും ഗുജറാത്ത് കായിക മന്ത്രി ഹർഷ് സംഘവി പറഞ്ഞു.The post 2036 ഒളിംപിക്സ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന നഗരം അഹമ്മദാബാദോ? appeared first on Kairali News | Kairali News Live.