യുവ സംഗീതജ്ഞൻ അനൂപ് വെള്ളാറ്റഞ്ഞൂർ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് ഇലഞ്ഞിക്കൂട്ടം ബാൻഡിന്റെ അമരക്കാരൻ

Wait 5 sec.

തൃശൂർ ∙ സംഗീതജ്ഞനും വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ചനിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്കൂൾ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്.