മൈക്രോസോഫ്റ്റ് വിൻഡോസ് 11 25H2 ന്റെ ആദ്യ പ്രിവ്യൂ പുറത്തിറക്കി. സുഗമമായ അപ്ഡേറ്റുകൾ, വേഗതയേറിയ ഇൻസ്റ്റാളേഷനുകൾ, പുതിയ സർവീസിങ് ഫീച്ചറുകളാണ് മൈക്രോസോഫ്റ്റ് വിൻഡോസിലൂടെ വാഗ്ദാനം ചെയ്യുന്നത്. 2025 അവസാനത്തോടെ ആയിരിക്കും ഇത് പുറത്തിറങ്ങുന്നത്. എന്റർപ്രൈസ്, വിദ്യാഭ്യാസ വേര്ഷനുകൾക്ക് ഇപ്പോൾ മൂന്ന് വർഷത്തെ സപ്പോർട്ട് ലഭിക്കും.ഡേവ് ചാനലിൽ ചേർന്നിട്ടുള്ള വിൻഡോസ് ഇൻസൈഡർഴ്സിന് മാത്രമേ ഇപ്പോൾ ഈ അപ്ഡേറ്റ് ലഭ്യമാകുകയുള്ളു. നേരത്തെ ആക്സസ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾ വിൻഡോസ് ഇൻസൈഡർഴ്സ് പ്രോഗ്രാമിൽ ചേരുകയും ചാനൽ ഡേവ് തിരഞ്ഞെടുക്കുകയും വേണം. 2025-ൽ ഇതിന്റെ ഫൈനൽ വേർഷൻ എല്ലാ ഉപകരണങ്ങളിലും ലഭ്യമാകും.Also read – നത്തിങ്ങല്ല, ഇത് സംതിങ് സെപ്ഷ്യല്‍; അറിയാം നത്തിങ് ഫോണ്‍- 3 വിലയും ഫീച്ചറുകളും25H2 ബിൽഡിന്റെ പ്രധാന സവിശേഷതകളിലൊന്ന് ചെറിയ അപ്ഡേറ്റ് സൈസുകളാണ്. മുൻ വർഷനുകളെക്കാൾ ഏകദേശം 40% ലൈറ്റർ ബിൽടാണിത്. Windows 11 25H2 അതിന്റെ കോർ സിസ്റ്റം കോഡ് വേർഷൻ 24H2-മായി ഷെയർ ചെയ്യുന്നു. ഇത് ഉപകരണങ്ങളിലുടനീളം കോമ്പാറ്റബിലിറ്റിയും സ്ട്രീം ലൈൻഡ് പെർഫോമൻസുകളും ഉറപ്പാക്കുന്നു.The post സുഗമമായ അപ്ഡേറ്റ്, ചെറിയ സൈസ്: വിൻഡോസ് 11 25h2 പ്രിവ്യൂ ബിൽഡ് പുറത്തിറക്കി appeared first on Kairali News | Kairali News Live.