മൂന്നു വർഷത്തിനിടെ മുംബൈയിൽ 427 പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു; 25 പേരുടേത് ആത്മഹത്യ

Wait 5 sec.

മുംബൈ ∙ മൂന്നു വർഷത്തിനിടെ മുംബൈയിൽ 427 പൊലീസ് ഉദ്യോഗസ്ഥർ മരിച്ചെന്നും ഇവരിൽ 25 പേരുടേത് ആത്മഹത്യയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. 2022 മുതൽ 2025 ജൂൺ വരെയുള്ള കാലയളവിലെ കണക്ക് ആഭ്യന്തര മന്ത്രി കൂടിയായ ഫഡ്നാവിസ് നിയമസഭാ കൗൺസലിലാണ് പുറത്തുവിട്ടത്. കുടുംബ പ്രശ്നങ്ങൾ, വിഷാദരോഗം എന്നിവയാണ് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയ്ക്കു കാരണമെന്നും ഹൃദയാഘാതത്തെ തുടർന്ന് 75 പേരും ആറു പേർ കാൻസർ ബാധിച്ചുമാണ് മരിച്ചതെന്നും മന്ത്രി യോഗേഷ് കദം അറിയിച്ചു.