ന്യൂയോർക്ക് ∙ മേയർ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രൈമറി മത്സരത്തിൽ ഔദ്യോഗികമായി ജയമുറപ്പിച്ച് ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രമുഖ നേതാവും ന്യൂയോർക്ക് മുൻ മേയറുമായ ആൻഡ്രൂ ക്വോമോയെക്കാൾ 12 പോയിന്റ് മുന്നിലെത്തിയാണ് സൊഹ്റാൻ മംദാനിയുടെ വിജയം. പ്രൈമറിയിൽ 50% വോട്ട് നേടാത്തതിനാൽ മൂന്നാം വോട്ടെണ്ണല്ലിലാണ് 56% വോട്ടു നേടി മംദാനി വിജയം ഉറപ്പിച്ചത്. നവംബറിലാണ് മേയർ തിരഞ്ഞെടുപ്പ്. കേർട്ടിസ് സ്ലീവയാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി.