ഏഴാമത് അഭിമന്യു രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജില്‍ അനുസ്മരണ യോഗവും വിദ്യാര്‍ഥി റാലിയും സംഘടിപ്പിച്ചു. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഭിമന്യുവിന്റെ ഓര്‍മകള്‍ നെഞ്ചേറ്റി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.അഭിമന്യു അവസാനമായി കുറിച്ച വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്. മറൈന്‍ ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്നും മഹാരാജാസ് കോളേജിലേക്ക് നടന്ന വിദ്യാര്‍ഥി റാലിയിലും അനുസ്മരണ പരിപാടിയിലും നൂറുകണക്കിന് പേര്‍ പങ്കെടുത്തു. അഭിമന്യു ഉയര്‍ത്തിപ്പിടിച്ച വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയതക്കെതിരെയും രാജ്യം ഏറ്റെടുത്ത് കഴിഞ്ഞെന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു.Read Also: നിഷ്കളങ്കതയായിരുന്നു ആ കുഞ്ഞു സഖാവിന്റെ മുഖമുദ്ര; . ധീര രക്തസാക്ഷി സഖാവ് അഭിമന്യുവിന്റെ ഓർമ്മകൾക്ക് മരണമില്ല: സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബികഴിഞ്ഞ ദിവസം രാത്രി മഹാരാജാസ് കോളേജ് വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ ഒത്തുകൂടി അഭിമന്യുവിന്റെ ഓര്‍മകള്‍ നിറയുന്ന ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടന്നു. പിന്നീട് വിദ്യാര്‍ഥികള്‍ പ്രകടനമായെത്തി കിഴക്കുഭാഗത്തെ കോളേജ് ഗേറ്റിനു സമീപം വര്‍ഗീയതക്കെതിരെ പ്രതിഷേധ ജ്വാലയും തെളിച്ചു. അഭിമന്യു കുത്തേറ്റുവീണ അതേസമയത്ത് വര്‍ഗീയതക്കെതിരെ ചുവരെഴുത്തും നടത്തി.The post ‘വര്ഗീയത തുലയട്ടെ’; മഹാരാജാസ് കോളേജില് അഭിമന്യു അനുസ്മരണ യോഗവും വിദ്യാര്ഥി റാലിയും സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.