നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തെളിവ് ലഭിച്ചാല്‍ കോണ്‍ഗ്രസിനെയും പ്രതിചേര്‍ക്കുമെന്ന് ഇ ഡി

Wait 5 sec.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തെളിവ് ലഭിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും പ്രതിചേര്‍ക്കുമെന്ന് ഇ ഡി. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഡല്‍ഹി റൗസ് അവന്യു കോടതിയെ അറിയിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിശദമായ വാദം ഇന്ന് ആരംഭിച്ചു. ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പ്രതിദിന വാദം ആരംഭിച്ചത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രണ്ടായിരം കോടി രൂപയുടെ സ്വത്ത് കൈവശപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവും ഇ ഡി ആവര്‍ത്തിച്ചു. നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ യങ് ഇന്ത്യന്‍ ലിമിറ്റഡ് വഴി ഗാന്ധി കുടുംബം സ്വന്തമാക്കിയതോടെ രണ്ടായിരം കോടിയോളം രൂപയുടെ ആസ്തി സ്വന്തമായെന്നാണ് ഇ ഡിയുടെ വാദം. കേസില്‍ നാളെയും വാദം തുടരും.Read Also: ‘നേതൃമാറ്റം നടക്കില്ല’; കര്‍ണാടക കോണ്‍ഗ്രസിൽ തമ്മിലടി മുറുകുന്നുതെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇ ഡിയുടെ അന്വേഷണ പരിധിയിലുള്ളതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇരുവരും യങ് ഇന്ത്യ ലിമിറ്റഡിന് തുക നല്‍കി എന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. The post നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തെളിവ് ലഭിച്ചാല്‍ കോണ്‍ഗ്രസിനെയും പ്രതിചേര്‍ക്കുമെന്ന് ഇ ഡി appeared first on Kairali News | Kairali News Live.