വനിതാ ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടില്‍ വിജയം തുടര്‍ന്ന് ഇന്ത്യ; ഇറാഖിനെതകര്‍ത്തത് 5-0ന്

Wait 5 sec.

വനിതാ ഏഷ്യാ കപ്പ് 2026 യോഗ്യതാ മത്സരങ്ങളില്‍ ഇറാഖിനെ 5-0ന് തകര്‍ത്ത് ഇന്ത്യന്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം തങ്ങളുടെ ആധിപത്യം തുടരുന്നു. വനിതാ ഏഷ്യാ കപ്പ് 2026 യോഗ്യതാ മത്സരങ്ങളിലെ തായ്‌ലന്‍ഡിയെ ചിയാങ് മായിയില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയത്. ബ്ലൂ ടൈഗ്രസ്സിന് തുടര്‍ച്ചയായ മൂന്നാം വിജയം കരസ്ഥമാക്കാന്‍ സഹായിച്ചത് സംഗീത ബസ്‌ഫോര്‍, മനീഷ കല്യാണ്‍, കാര്‍ത്തിക അംഗമുത്തു,ഫാഞ്‌ജോബം നിര്‍മ്മല ദേവി, നോങ്‌മൈതം തരന്‍ബാല ദേവി എന്നിവരുടെ കാലുകളില്‍ പിറന്ന ഗോളുകളാണ്. ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നായി 22 ഗോളുകളാണ് ഇന്ത്യ നേടിയത്.Also read- കൗമാരക്കാരുടെ കേരള ക്രിക്കറ്റ് ലീഗ് : അവസരം കാത്ത് പ്രതിഭകളുടെ നീണ്ട നിരതായ്‌ലന്‍ഡിനെതിരെ ക്രിസ്പിന്‍ ഛേത്രിയുടെ ടീം ജൂലൈ അഞ്ചിന് ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയില്‍ ഒന്‍പത് പോയിന്റും +22 ഗോള്‍ വ്യത്യാസവുമായി ഒന്നാം സ്ഥാനത്താണ് ക്രിസ്പിന്‍ ഛേത്രിയുടെ ടീം.ഗ്രൂപ്പ് വിജയികള്‍ക്ക് മാത്രം യോഗ്യത നേടാന്‍ സാധിക്കുന്നതിനാല്‍ അവസാന ഗ്രൂപ്പ് മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.The post വനിതാ ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടില്‍ വിജയം തുടര്‍ന്ന് ഇന്ത്യ; ഇറാഖിനെ തകര്‍ത്തത് 5-0ന് appeared first on Kairali News | Kairali News Live.