ദേശീയ പാതയില്‍ മലപ്പുറം വട്ടപ്പാറയിലെ വയഡക്ടിൽ ലൈറ്റുകള്‍ സ്ഥാപിച്ചു. വെളിച്ചമില്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു. ലൈറ്റുകള്‍ തെളിഞ്ഞതോടെ കാഴ്ചയിലും സുന്ദരമായി വട്ടപ്പാറ വയഡക്ട്.Read Also: കേരള രജിസ്ട്രാറുടെ സസ്പെന്‍ഷന്‍; രാജ്യത്തിന്റെ ഭരണഘടനയാണ് ഞങ്ങള്‍ ആദരിക്കുന്നത് ആര്‍എസ്എസിന്റെ ബിംബങ്ങളെ അല്ല: രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്ഐയും ഡിവൈഎഫ്ഐയുംപതിവായി നടക്കുന്ന അപകടങ്ങളായിരുന്നു വട്ടപ്പാറയെ ദേശീയപാതയില്‍ കുപ്രസിദ്ധമാക്കിയത്. രാത്രി യാത്രികരുടെ പേടിയായിരുന്ന വട്ടപ്പാറ വളവ്, ആറ് വരി ദേശീയ പാതയെത്തിയതോടെ ഇല്ലാതായി. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ വയഡക്ടാണ് വട്ടപ്പാറ പാലം. Read Also: കേരളത്തിലെ സര്‍വകലാശാല ,കോളേജ് ക്യാമ്പസുകള്‍ ആര്‍.എസ്.എസ് ശാഖയാക്കി മാറ്റാന്‍ അനുവദിക്കില്ല; ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകും: വി കെ സനോജ്പകല്‍ വയലുകളുടെ മനോഹര കാഴ്ച ആണെങ്കില്‍, രാത്രി ദീപാലംകൃതമാവുന്നതോടെ അതിമനോഹരം. യാത്രയുടെ ആകാശ ദൃശ്യവും സുന്ദര കാഴ്ചയാണ്. കാഴ്ച മാത്രമല്ല, സുരക്ഷിതമായുള്ള യാത്രയും ഉറപ്പുവരുത്തുകയാണ് ദേശീയ പാതയില്‍.News Summary: Lights installed on the viaduct at Vattapara, Malappuram on the national highway.The post ലൈറ്റുകള് സ്ഥാപിച്ചു; അതിമനോഹരം വട്ടപ്പാറ വയഡക്ട് appeared first on Kairali News | Kairali News Live.