250-ാം നാള്‍ ആഘോഷം: ഇന്ന് കോട്ടക്കല്‍ നെസ്‌റ്റോയില്‍ ഓഫറുകളുടെ പെരുമഴ

Wait 5 sec.

കോട്ടക്കല്‍ | കോട്ടക്കലിന്റെ മണ്ണില്‍ ഷോപ്പിങ് മാമാങ്കത്തിന് തുടക്കമിട്ട കോട്ടക്കല്‍ നെസ്റ്റോ 250 നാള്‍ തികയുന്നതിന്റെ ആഘോഷത്തിന് കൊടിയേറി.ഇന്ന് (ജൂണ്‍ 29, ഞായര്‍) 20 മണിക്കൂര്‍ നീണ്ട ഷോപ്പിങ് അനുഭവം സമ്മാനിക്കാന്‍ നെസ്റ്റോ ഒരുങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാവിലെ ആറു മുതല്‍ 11 വരെ ഹാപ്പി ഹവര്‍ പ്രൊമോഷനും ഒരുക്കിയിട്ടുണ്ട് .കോട്ടക്കലിന്റെ വ്യാപാര മേഖലയില്‍ പുതിയ ചരിത്രം കുറിച്ച് മുന്നേറുന്ന നെസ്റ്റോ, 250 ദിവസം പിന്നിട്ട സന്തോഷം ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകള്‍ നല്‍കിയാണ് നെസ്റ്റോ ആഘോഷിക്കുന്നത്. കോട്ടക്കല്‍ ഇന് വരെ കാണാത്തതും മറ്റാര്‍ക്കും നല്‍കാന്‍ സാധിക്കാത്തതുമായ വിലക്കുറവുമായാണ് നെസ്റ്റോ ഗുണഭോക്താക്കളെ വരവേല്‍ക്കുന്നത്. മികച്ച ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ ,കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിലൂടെ ഇതിനകം നെസ്റ്റോ ജനഹൃദയങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്.500 ല്‍ പരം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും 25 ഓളം ചെക് ഔട്ടുകളും 25,000 കസ്റ്റമേഴ്‌സ് വന്നാലും നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ സജ്ജീകരിച്ചാണ് നെസ്റ്റോ 250 ദിവസം പിന്നിടുന്ന വേളയില്‍ ഓഫറുകളുടെ പെരുമഴ സൃഷ്ടിച്ചിരിക്കുന്നത്. നെസ്റ്റോ റീജ്യണല്‍ ഹെഡ് സി വി സനോജ്, മാര്‍ക്കറ്റിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍ ജനറല്‍ മാനേജര്‍ ഷിജു, സ്റ്റോര്‍ ജനറല്‍ മാനേജര്‍ സുരേഷ്, കാറ്റഗറി ബയിങ് മാനേജര്‍ നിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.പാര്‍ക്കിങ് ഉള്‍പ്പടെ 1.40 ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്. ലോകോത്തര ബ്രാന്‍ഡുകള്‍ മുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ വരെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാവുന്ന തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നതാണ് നെസ്റ്റോയുടെ സവിശേഷത. കേരളത്തില്‍ മൊത്തത്തില്‍ 12 ഷോപ്പുകള്‍ നെസ്റ്റോക്ക് ഇണ്ടെങ്കിലും കോട്ടക്കല്‍ നെസ്റ്റോ വിജയകരമായ 250 ദിവസം പിന്നിട്ട വേളയിലാണ് ഈ സ്പെഷ്യല്‍ ഓഫര്‍ ഒരുക്കിയിരിക്കുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു. 1000 ത്തില്‍ അധികം ഉത്പന്നങ്ങളാണ് 20 മണിക്കൂര്‍ ഷോപ്പിങില്‍ വന്‍തോതിലുള്ള ഓഫറുകളോടെ നെസ്റ്റോ നല്‍കുന്നത്. ഫാഷന്‍ കാറ്റഗറിയില്‍ 70 ശതമാനവും ഇലക്ട്രോണിക് വിഭാഗത്തില്‍ 50 ശതമാനവും ഡിസ്‌കൗണ്ടും നെസ്റ്റോ നല്‍കുന്നുണ്ട്.