ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചു; മുസ്ലിം ലീഗിന് അമര്‍ഷം

Wait 5 sec.

യു ഡി എഫില്‍ ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചതില്‍ മുസ്ലിം ലീഗിന് അമര്‍ഷം. മുന്നണിയുടെ തണലില്‍ നിന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുസ്ലിം ലീഗിന് ഭീഷണിയാകുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. സുന്നി, മുജാഹിദ് സംഘടനകള്‍ ഒന്നായി പ്രതിഷേധമറിച്ചതിന് പിന്നിലും മുസ്ലിം ലീഗിന്റെ ഇടപെടലുണ്ട്തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയകക്ഷി എന്ന നിലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ അത് സ്വീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. മുന്നണിയില്‍ കാര്യമായി ആലോചന നടത്തിയില്ല. സംഭവം വിവാദമായതോടെ ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനായിരുന്നു നേതാക്കളുടെ ശ്രമം. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്നുവരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍, മുസ്ലിം ലീഗ് നേതാക്കള്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. മറ്റൊരു മുസ്ലിം സമുദായിക സംഘടനയുടെ പിന്തുണ സ്വീകരിച്ചപ്പോള്‍ മുസ്ലിംലീഗിന്റെ താല്‍പര്യം അന്വേഷിച്ചില്ല. മറ്റു മുസ്ലിം സമുദായിക സംഘടനകളെല്ലാം ഒന്നിച്ച് രംഗത്തെത്തിയിട്ടും കോണ്‍ഗ്രസ് തീരുമാനം പുനഃപരിശോധിച്ചില്ല. സമുദായിക സംഘടനകളുടെ പ്രതിഷേധത്തിന് പിന്നില്‍ മുസ്ലിം ലീഗിന്റെ ചരടുവലി കോണ്‍ഗ്രസും സംശയിക്കുന്നുണ്ട്. മുന്നണിയുടെ തണലില്‍ നിന്നാല്‍ എസ് ഡി പി ഐ, പി ഡി പി തുടങ്ങിയ മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ മുസ്ലിം ലീഗിന് വെല്‍ഫെയര്‍ പാര്‍ട്ടി ഭീഷണിയാകുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്വാധീന മേഖലകളില്‍ വിലപേശലിനും സാഹചര്യമൊരുക്കുമെന്ന് പാർട്ടി ആശങ്കപ്പെടുന്നു.The post ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചു; മുസ്ലിം ലീഗിന് അമര്‍ഷം appeared first on Kairali News | Kairali News Live.