സൂംബ ഡാന്‍സ് പിണറായിയുടെ ഏറ്റവും ലേറ്റസ്റ്റായ തട്ടിപ്പ്: പി വി അന്‍വര്‍

Wait 5 sec.

മലപ്പുറം | സൂംബ ഡാന്‍സ് പിണറായിയുടെ ഏറ്റവും ലേറ്റസ്റ്റായ തട്ടിപ്പാണെന്ന് പി വി അന്‍വര്‍. നിലമ്പൂരില്‍ പരാജയപ്പെട്ടതോടെയാണ് സൂംബ അവതരിപ്പിച്ചത്. കുട്ടികള്‍ പിരിമുറുക്കത്തിലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അനാവശ്യമായ സിലബസ് കുത്തിനിറച്ചതാണ് കുട്ടികളുടെ പിരിമുറുക്കത്തിന് കാരണമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.ജീവിതത്തില്‍ ഒരു ഉപകാരവും ഇല്ലാത്ത സാധനങ്ങളാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതില്‍ 50 ശതമാനവും. അത് പരിഹരിക്കാതെ മുഖ്യമന്ത്രി ഡാന്‍സ് കളിക്കുകയാന്ന്. ഏറ്റവും പിരിമുറുക്കം അനുഭവിക്കുന്നത് മലപ്പുറത്തെ പ്ലസ് വണിലെ വിദ്യാര്‍ഥികളാണ്. മലബാറിന് പുറത്തുള്ള സ്‌കൂളുകളില്‍ ആവശ്യത്തിലധികം ഡിവിഷനുണ്ട്. മലപ്പുറത്ത് മൈക്ക് വെച്ചിട്ടാണ് ക്ലാസ്സ് എടുക്കുന്നത്. ഈ സ്ട്രെസ്സൊന്നും മുഖ്യമന്ത്രി കാണുന്നില്ല. എന്തെല്ലാം നാടകങ്ങളാണ്. മാസ് സൈക്കോളജിയെ അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. ഈ ഡാന്‍സ് പിണറായിസത്തിന്റെ നെഞ്ചത്തേക്കാണ് ചെല്ലുന്നത്. മുഖ്യമന്ത്രിയുടെ ട്രാപ്പില്‍ എല്ലാവരും വീണെന്നും പി വി അന്‍വര്‍ പറഞ്ഞു.