ബോസ് വരാര്‍; പുത്തന്‍ ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ജോര്‍ജ് , കമന്റുകളുമായി ആരാധകര്‍

Wait 5 sec.

പുത്തന്‍ ഗെറ്റപ്പിലെത്തി സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായിരിക്കുയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ലൈറ്റ് ഗ്രീന്‍ ഷര്‍ട്ടും വൈറ്റ് പാന്റും ധരിച്ച് ഫോണില്‍ നോക്കിയിരിക്കുന്ന താരത്തിന്റെ ചിത്രം മമ്മൂട്ടിയുടെ സന്തത സഹചാരിയായ ജോര്‍ജാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നസീര്‍ മുഹമ്മദാണ് ഫോട്ടോ എടുത്തത്.മമ്മൂട്ടിയുടെ പി ആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസിനെയും ഫോട്ടോയില്‍ ടാഗ് ചെയ്തിട്ടുണ്ട്.മമ്മൂട്ടിയുടെ ഫോട്ടോ എപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടാലും ആരാധകരുടെ പ്രതികരണങ്ങള്‍ കൊണ്ട് കമന്റ് ബോക്‌സ് നിറയുന്ന കാഴ്ച പതിവാണ്.ഇക്കുറിയും അതില്‍ മാറ്റമില്ല. നിങ്ങളില്ലാതെ എന്ത് മലയാള സിനിമ ഭായ്.വന്നോ ഇക്കാ. ഇതിനോളം പോന്നോരു കാത്തിരിപ്പ് ഇല്ല മക്കളേ.. ബോസ് വരാര്‍ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.Also read- ‘ഞാന്‍ പ്രശ്‌നക്കാരനല്ലെന്ന് മമ്മൂക്ക പറഞ്ഞു’; തനിക്കാശ്വാസമായ മെഗാസ്റ്റാറിന്റെ വാക്കുകളെ കുറിച്ച് ഷൈന്‍ ടോം ചാക്കോനവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അടുത്ത മമ്മൂട്ടി ചിത്രം.ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത്. View this post on Instagram A post shared by Nazir Mohammed (@nazir_mohammed)The post ബോസ് വരാര്‍; പുത്തന്‍ ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് ജോര്‍ജ് , കമന്റുകളുമായി ആരാധകര്‍ appeared first on Kairali News | Kairali News Live.