വർക്കലയിൽ സ്കൂളുകളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

Wait 5 sec.

തിരുവനന്തപുരം വർക്കലയിൽ സ്കൂളുകളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കുറയ്ക്കണ്ണി ഗവ. എൽ പി ജി എസിലും, എച്ച്. വി. യു.പി സ്കൂളിലുമാണ് സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കയറിയത്. സംഭവത്തിൽ സ്കൂൾ അധികൃതർ വർക്കല പൊലീസ് സ്റ്റേഷനിലും പൊതു വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകി.Also read: കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്തുകഴിഞ്ഞ ദിവസമാണ് വർക്കലയിലെ കുറയ്ക്കണ്ണി ഗവ. എൽ പി ജി എസിലും, എച്ച്. വി. യു.പി സ്കൂളിലും സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കയറിയത്. സ്കൂൾ ലബോറട്ടറിയിലെ പൂട്ട് അടിച്ചു തകർത്ത് രാസവസ്തുക്കളും, ഉപകരണങ്ങളും നശിപ്പിച്ചു. കുട്ടികളും അധ്യാപകരും കൈ കഴുകാനും മറ്റും ഉപയോഗിക്കുന്ന പൈപ്പുകളും അടിച്ചുതകർത്തിട്ടുണ്ട്. സ്കൂൾ ബസിനകത്ത് സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിംഗ്ഷറുകൾക്ക് കേടുവരുത്തി. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ ആക്രമണം ഉണ്ടായിരുന്നുവെന്നും സ്കൂൾ അധികൃതർ.ഏഴ് ക്ലാസ് മുറികളിലെ ലൈബ്രറിയിൽ സൂക്ഷിച്ച പുസ്തകങ്ങൾ നശിപ്പിക്കുകയും ബോർഡുകളിലും ചുമരുകളിലും അസഭ്യ വാക്കുകളും എഴുതിവെച്ചെന്നും സ്കൂൾ പരാതിയിൽ പറയുന്നു. രണ്ട് സ്കൂളിലും സമാനമായ രീതിയിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വർക്കല പൊലീസ് സ്റ്റേഷനിലും വിദ്യാഭ്യാസ വകുപ്പിലും പരാതി നൽകി. സ്കൂളിൽ നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണെന്നും സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.The post വർക്കലയിൽ സ്കൂളുകളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം appeared first on Kairali News | Kairali News Live.