തെലങ്കാന ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലെ പൊട്ടിത്തെറി: മരണം 38 ആയി

Wait 5 sec.

ഹൈദരാബാദ് | തെലങ്കാന പശമൈലാരാത്ത് ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപ്പിടുത്തത്തിലും സ്ടഫോടനത്തിലും മരിച്ച തൊഴിലാളികളുടെ എണ്ണം 38 ആയി. അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ  ഉയർന്നത്. നിരവധിപേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.ഇന്നലെ രാവിലെയായിരുന്നു സംഗറെഡ്ഡി ജില്ലയിലെ പശമൈലാരം ഇൻഡസ്ട്രിയൽ ഏരിയയിൽ സിഗാച്ചി കെമിക്കൽസ് പ്ലാന്റിൽ അപകടമുണ്ടായത്. സ്ഫോടനത്തെ തുടർന്ന് പ്ലാന്റിന്റെ ചില ഭാഗങ്ങൾ കത്തിനശിക്കുകയും ഫാക്ടറി പരിസരത്ത് വൻ തീപ്പിടിത്തമുണ്ടാവുകയും ചെയ്തു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഒരു റിയാക്ടർ പൊട്ടിത്തെറിച്ചതാണ് വൻ തീപിടിത്തത്തിന് കാരണമായത്. സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ ഫാക്ടറി കെട്ടിടം പൂർണമായി തകരുകയും തൊഴിലാളികൾ 100 മീറ്റർ വരെ ദൂരേക്ക് തെറിച്ചു വീഴുകയും ചെയ്തു. സ്ഫോടനത്തെ തുടർന്ന് കനത്ത പുകയും വിഷവാതകങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചു, സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. റിയാക്ടറിലെ മർദം കൂടിയതാണ് സ്ഫോടനത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.