ദേശീയപതാക കാവിയാക്കണമെന്ന പരാമർശം: ബി ജെ പി നേതാവിന് നോട്ടീസ്

Wait 5 sec.

പാലക്കാട് | ദേശീയപതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ കേസിൽ ബി ജെ പി നേതാവ് എൻ ശിവരാജന് നോട്ടീസ് നൽകി പോലീസ്. വിവിധ സംഘടനകളുടെ പരാതിയിൽ ബി എൻ എസ് 192 വകുപ്പ് പ്രകാരം ശിവരാജനെതിരെ കേസ് എടുത്തിരുന്നു. പാലക്കാട് ടൗൺ സൗത്ത് പോലീസാണ് നോട്ടീസ് നൽകിയത്.ഇന്ത്യൻ ദേശീയപതാകയായ ത്രിവർണപതാകക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബി ജെ പി മുൻ ദേശീയ കൗൺസിൽ അംഗമായ എൻ ശിവരാജൻ പറഞ്ഞത്. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനക്ക് ശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമർശം.ദേശീയപതാകക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞിരുന്നു. കോൺഗ്രസ്സ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നുമായിരുന്നു ശിവരാജൻ്റെ പരാമർശം.