ശരീരത്തില്‍ നിറം വര്‍ദ്ധിപ്പിക്കാനും പ്രായം കുറച്ചുകാണിക്കാനും ഇപ്പോള്‍ പലരും ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലൂട്ടത്തയോണ്‍. ഇപ്പോള്‍ സോഷ്യല്‍മീഡിയ മുഴുവന്‍ ഗ്ലൂട്ടത്തയോണുമായ ബന്ധപ്പെട്ട വാര്‍ത്തകളും വീഡിയോകളുമാണ്.കോശങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒരു ആന്റിഓക്സിഡന്റാണ് ഗ്ലൂട്ടത്തയോണ്‍. മെലാനിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിലൂടെയുമാണ് ഗ്ലൂട്ടത്തയോണ്‍ പ്രവര്‍ത്തിക്കുന്നത്. വിഷവസ്തുക്കളെ ഉപാപചയമാക്കാനും ഫ്രീ റാഡിക്കലുകളെ തകര്‍ക്കാനും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും ഗ്ലൂട്ടത്തയോണ്‍ സഹായിക്കും.Also Read ; പഞ്ചസാര ഇല്ലാതെ ഷുഗറുകാര്‍ക്ക് വേണ്ടി ഒരു മധുരമൂറും നാരങ്ങ വെള്ളം ട്രൈ ചെയ്താലോ ?ഇതില്‍ പ്രധാനമായും മൂന്ന് അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഗ്ലൂട്ടാത്തയോണ്‍ പ്രധാനമായും മൂന്ന് രൂപത്തിലാണ് ആളുകള്‍ ഉപയോഗിക്കുന്നത്. ഒന്ന് കാപ്സ്യൂള്‍ രൂപത്തിലും കുത്തിവയ്പ്പ് രൂപത്തിലും പുറമെ തേക്കുന്ന ക്രീമുകള്‍, സിറം എന്നിവയുടെ രൂപത്തിലുമാണത്.എന്നാല്‍ ഗ്ലൂട്ടാത്തയോണ്‍ കുത്തിവയ്പ്പ് സുരക്ഷിതമല്ലെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ കുത്തിവയ്പ്പോ സപ്ലിമെന്റോ എടുക്കാന്‍ പാടില്ല. അമിതമായി ഗ്ലൂട്ടാത്തയോണ്‍ ഉപയോഗിക്കുന്നത് കരളിനും മറ്റും പ്രശ്നമാകുമെന്നും പല റിപ്പോര്‍ട്ടുകളും പറയുന്നു.Also Read : ഉറക്കമില്ലായ്മ വില്ലനോ ? രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ ഇതുകൂടി അറിയുകമത്സ്യവും പാലുല്‍പ്പന്നങ്ങളും അടങ്ങിയ പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളും ബ്രോക്കോളി, കടുക്, ചോളം, സ്ട്രോബെറി, സിട്രസ് പഴങ്ങള്‍, പപ്പായ, കിവി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ സ്വാഭാവിക ഗ്ലൂട്ടത്തയോണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയും. ചിക്കന്‍, മത്സ്യം, ചീസ്, ബ്രൗണ്‍ റൈസ്, നട്സ്, മഞ്ഞള്‍ എന്നിവ കഴിക്കുന്നതും നല്ലതാണ്.മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുകThe post ഗ്ലൂട്ടത്തയോണ് ഒരുതവണയെങ്കിലും ഉപയോഗിച്ചവരാണോ നിങ്ങള്? സൂക്ഷിക്കുക ! അറിയണം ഇക്കാര്യങ്ങള് appeared first on Kairali News | Kairali News Live.