മലപ്പുറത്ത് ചികിത്സ കിട്ടാതെ കുട്ടി മരിച്ചതായി പരാതി. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ആണ് മരിച്ചത്. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി. സമൂഹമാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ പറയുന്നു.ALSO READ:‘150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപം’; അല്പവസ്ത്രം ധരിച്ചാണ് സൂംബ നടത്തുന്നതെന്നത് അറിവില്ലായ്മയെന്ന് എം എ ബേബിENGLISH SUMMARY: A complaint has been filed that a child died without receiving treatment in Malappuram. The incident took place in Pang near Kottakkal, Malappuram. A one-year-old boy suffering from jaundice died. The deceased was Esen Erhan, the son of acupuncturist couple Hira Harira and Nawaz. It is alleged that the parents did not provide treatment leading to the death of the child. The Kottakkal police have started an investigation into the incident. They had promoted acupuncture treatment on social media. It is also alleged that they had shared positions on social media that openly opposed scientific treatment methods. The child died of jaundice yesterday evening. The body was buried this morning. The DMO says that a postmortem will have to be done on the body.The post ചികിത്സ നൽകിയില്ല; മലപ്പുറത്ത് ഒരു വയസുകാരൻ മരിച്ചു appeared first on Kairali News | Kairali News Live.