‘150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപം’; അല്പവസ്ത്രം ധരിച്ചാണ് സൂംബ നടത്തുന്നതെന്നത് അറിവില്ലായ്മയെന്ന് എം എ ബേബി

Wait 5 sec.

വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ ഒരുമിച്ച് നൃത്തത്തിൽ പങ്കെടുക്കരുതെന്ന് പറയുന്നത് ആധുനിക കാലത്തിന് യോജിച്ചതല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. 150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപമാണ് ഇത്. ആൺകുട്ടികളും പെൺകുട്ടികളും ഇടപഴകിയും മനസ്സിലാക്കിയും വളരണം. അപ്പോഴാണ് പുരോഗമനം ഉണ്ടാവുക. മതസംഘടനകൾക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. മതം വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ ആജ്ഞാപിക്കാൻ പുറപ്പെടരുത്. പൊതുവിദ്യാഭ്യാസം മതനിരപേക്ഷ രാഷ്ട്രത്തിന് അനുയോജ്യമായ രീതിയിൽ ഉള്ളതാണ്.അല്പവസ്ത്രം ധരിച്ചാണ് സൂംബ നടത്തുന്നത് എന്നത് അറിവില്ലായ്മയാണ്. സമചിത്തമായ സംവാദത്തിലൂടെ ആശയവിനിമയം നടത്താം. സമത്വപൂർണ്ണമായ സമൂഹം എന്നത് ഭരണഘടനയിൽ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.ALSO READ: ചുരുളിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചെന്ന് നാട്ടുകാര്‍അതേസമയം സ്‌കൂളില്‍ നടക്കുന്നത് ചെറു വ്യായാമമാണ് അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതും മന്ത്രി പറഞ്ഞു. RTE പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകള്‍കള്‍ക്ക് കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതില്‍ ചോയ്‌സ് ഇല്ല. കോണ്ടക്ട് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ധ്യാപകന് ബാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു.The post ‘150 ൽ അധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ട നൃത്തരൂപം’; അല്പവസ്ത്രം ധരിച്ചാണ് സൂംബ നടത്തുന്നതെന്നത് അറിവില്ലായ്മയെന്ന് എം എ ബേബി appeared first on Kairali News | Kairali News Live.