തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ചെന്നൈയിലെ കടലൂര്‍ ചിദംബരത്ത് ദലിത് യുവാവിനെ പ്രണയിച്ചതിന് 26കാരിയെ പിതാവ് കഴുത്തറുത്തുകൊന്നു.കടലൂര്‍ ചിദംബരത്ത് മടപ്പുറം സ്വദേശി അബിതയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പിതാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പിതാവ് എതിര്‍ത്തിട്ടും പെണ്‍കുട്ടി യുവാവുമായി ബന്ധം തുടര്‍ന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിമാനാപകടത്തിന് പിന്നാലെ ഓഫീസ് പാർട്ടി; നാല് മുതിർന്ന ജീവനക്കാരെ പുറത്താക്കി എയർ ഇന്ത്യയുടെ എഐഎസ്എടിഎസ്Also read – പെണ്‍കുട്ടിയും പിതാവും തമ്മില്‍ വിവാഹത്തെ കാര്യത്തെ ചൊല്ലി വാക്കുതര്‍ക്കമുണ്ടാകുകയും തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പ്രതിയായ അര്‍ജുനന്‍ പെണ്‍കുട്ടിയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.മദ്യലഹരിയിലിരിക്കുമ്പോഴാണ് പ്രതി കൃത്യം നടത്തിയത്.സംഭവശേഷം ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.father killed 26 years old daughter for not ending her relationship with a man.the incident occured in tamil nadu. police says, the incident took place in a fit of rage after an argument broke out between the father and his daughter last evening.after committing the crime the accused himself surrender the police stationThe post വീണ്ടും ദുരഭിമാനക്കൊല ; തമിഴ്നാട്ടില് ദളിത് യുവാവിനെ പ്രണയിച്ച 26കാരിയെ പിതാവ് കഴുത്തറുത്തുകൊന്നു appeared first on Kairali News | Kairali News Live.