മുംബൈ| നടിയും മോഡലുമായ ഷെഫാലി ജാരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഇന്നലെ രാത്രിയോടെ മുംബൈയിലെ ബെല്ലെവ്യൂ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.2002-ല്‍ പുറത്തിറങ്ങിയ ‘കാട്ടാ ലഗാ’ എന്ന റീമിക്സ് മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. 2004-ല്‍ സല്മാന് ഖാന്, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന സിനിമയില്‍ കാമിയോ വേഷത്തില്‍ ഷെഫാലി എത്തിയിരുന്നു. 2019-ല്‍ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ ഷെഫാലി വീണ്ടും ശ്രദ്ധ നേടി.ഷെഫാലിയുടെ മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷമേ പറയാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി. മുംബൈ പോലീസ് അന്ധേരിയിലെ വസതിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. നടന് പരാഗ് ത്യാഗിയാണ് ഭര്‍ത്താവ്.