‘നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്ത്’; ശുഭാംശു ശുക്ലയ്ക്കും ടീമംഗങ്ങൾക്കും ആശംസ അറിയിച്ച് മുഖ്യമന്ത്രി

Wait 5 sec.

ആക്‌സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ശുഭാംശു ശുക്ലയെയും പോളണ്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് മൂന്ന് സ്വകാര്യ ബഹിരാകാശയാത്രികരെയും വഹിച്ചുകൊണ്ട് ആണ് ആക്സിയം യാത്ര തിരിച്ചത്. ഇപ്പോഴിതാ ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്കും അദ്ദേഹത്തിന്റെ ടീമംഗങ്ങൾക്കും ആശംസകൾ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ ബഹിരാകാശ ദൗത്യമായ ആക്സിയം മിഷൻ 4 സംഘാംഗമായ ക്യാപ്റ്റൻ ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നതോടെ നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്ത് സാന്നിധ്യമറിയിച്ചതിലും അദ്ദേഹം സന്തോഷം പങ്കുവയ്ക്കുന്നു.ALSO READ: ‘ശുഭ’യാത്ര; വിണ്ണിനെ തൊട്ട് ശുഭാംശു, ആക്സിയം മിഷൻ 4 ഡോക്കിങ് പൂർത്തിയായിപോസ്റ്റിന്റെ പൂർണരൂപംരാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രം രചിച്ചാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. അമേരിക്കൻ ബഹിരാകാശ ദൗത്യമായ ആക്സിയം മിഷൻ 4 സംഘാംഗമായ ക്യാപ്റ്റൻ ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നതോടെ നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്ത് സാന്നിധ്യമറിയിക്കും. ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഇന്ത്യക്കാരനെന്ന ഖ്യാതിയും ഇനി ഈ ഇന്ത്യൻ വ്യോമസേനാ ഫൈറ്റർ പൈലറ്റിനാണ്. ഇന്ത്യയുടെ തദ്ദേശീയ ബഹിരാകാശ പദ്ധതിയായ ഗഗൻയാനിനായി തിരഞ്ഞെടുത്ത നാല് ബഹിരാകാശ യാത്രികരിൽ ഒരാൾ കൂടിയാണ് ശുഭാംശു ശുക്ല. വരുംതലമുറകൾക്ക് ഏറെ പ്രചോദനം പകരുന്നതാണ് അദ്ദേഹത്തിന്റെ നേട്ടങ്ങൾ. ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്കും അദ്ദേഹത്തിന്റെ ടീമംഗങ്ങൾക്കും ആശംസകൾ. The post ‘നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്ത്’; ശുഭാംശു ശുക്ലയ്ക്കും ടീമംഗങ്ങൾക്കും ആശംസ അറിയിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.