ചരിത്രം കുറിച്ച് ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു.നാല് പതിറ്റാണ്ടിനു ശേഷം ബഹിരാകാശ നിലയത്തില്‍ എത്തുന്ന ഇന്ത്യക്കാരനാണ് ശുഭാംശു. 28.5മണിക്കൂറിലേറെ നീണ്ട യാത്രക്കൊടുവിലാണ് നാലംഗ സംഘം നിലയത്തിലെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ചത്. ശുഭാംശുവിന്റെ നേതൃത്വത്തിലാണ് ഡോക്കിങ് പൂര്‍ത്തീകരിച്ചത്.‘ശുഭ’യാത്ര; വിണ്ണിനെ തൊട്ട് ശുഭാംശു, ആക്സിയം മിഷൻ 4 ഡോക്കിങ് പൂർത്തിയായിAlso read |പെഗ്ഗി വിറ്റ്സന്‍ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികര്‍. 60 ബഹിരാകാശ പരീക്ഷണങ്ങള്‍ ആണ് അവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഒപ്പം പരീക്ഷണത്തിനായി കേരളത്തിന്റെ സ്വന്തം നെല്ലും പയറും ദൗത്യത്തിലുണ്ട്.ദൗത്യത്തെ വഹിച്ച റോക്കറ്റ് സ്പേസ്എക്സ് ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 കുതിച്ചുയര്‍ന്നത് യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു. റോക്കറ്റിനു മുകളില്‍ ഘടിപ്പിച്ച ഡ്രാഗണ്‍ സി 213 പേടകത്തിലായിരുന്നു യാത്രാസംഘമുണ്ടായിരുന്നത്.നാസ ഗ്രൗണ്ട് സ്റ്റേഷൻ, ബഹിരാകാശ നിലയം എന്നിവയുടെ സഹായത്തോടെയാണ് ഡോക്കിങ് സാധ്യമായത്. വരും ദിവസങ്ങൾ മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗമനിര ഭൗതികശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങി 60 ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തും. ഇതിൽ ഇന്ത്യയുടെ ഏഴ് പരീക്ഷണങ്ങളുമുണ്ട്. കൂടാതെ കേരളത്തിന്റെ തനതായ ആറ് വിത്തിനങ്ങളും പരീക്ഷണത്തിനുണ്ട്. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്ടിയും ചേർന്നാണ് ബഹിരാകാശത്തേക്ക് വിത്തിനങ്ങളെ എത്തിക്കുന്നത്. The post ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ഇന്ത്യക്ക് അഭിമാനം; സംഘം ബഹിരാകാശ നിലയത്തില് പ്രവേശിച്ചു appeared first on Kairali News | Kairali News Live.