രണ്ടാം ടെസ്റ്റിൽ ജസ്പ്രിത് ബുംമ്ര കളത്തിലിറങ്ങുമോ?; മത്സരത്തിന് നാളെ ബർമിങ്ഹമിൽ തുടക്കം

Wait 5 sec.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് നാളെ ബർമിങ്ഹമിൽ തുടക്കമാകും. ആദ്യ ടെസ്റ്റിൽ ശുഭ്മൻ ​ഗിൽ, ഋഷഭ് പന്ത്, കെ എൽ ​രാഹുൽ തുടങ്ങിയവർ സെഞ്ചുറികൾ നേടിയെങ്കിലും ടീമിന് വിജയം നേടാനായിരുന്നില്ല. മത്സരത്തിൽ ഇന്ത്യൻ ബൗളിങ്ങിൽ മികച്ച പ്രകടനമാണ് പേസ് ബൗളർ ജസ്പ്രീത് ബുമ്ര കാഴ്ചവെച്ചത്.ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റും 3.36 എന്ന ബൗളിങ് ശരാശരിയും ബുമ്ര നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ വിക്കറ്റുകൾ ഒന്നും നേടിയില്ലെങ്കിലും 3.0 എന്ന ശരാശരി നിലനിർത്താൻ ബൗളറിന് കഴിഞ്ഞു. എന്നാൽ രണ്ടാം മത്സരത്തിൽ ബുമ്ര ബൗൾ ചെയ്യാൻ ഇറങ്ങില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.Also read – ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്നും ഇന്നും ഗോള്‍വേട്ടക്കാരിലെ കൊമ്പന്‍രണ്ടാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ പേസ് ബൗളർമാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ബൗളിങ് സ്ഥാനം നിലനിർത്തും. ബുമ്രയ്ക്ക് പകരം ആകാശ് ദീപ്, അർശ്ദീപ് സിങ് എന്നിവരിൽ ഒരാൾ ടീമിൽ ഇടം നേടിയേക്കും. ആൻഡേഴ്സൺ-ടെണ്ടുൽക്കർ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങൾ മാത്രമേ താൻ കളിക്കൂ എന്ന് ജസ്പ്രീത് ബുമ്ര മത്സരങ്ങൾക്ക് മുന്നോടിയായി വ്യക്തമാക്കിയിരുന്നു.The post രണ്ടാം ടെസ്റ്റിൽ ജസ്പ്രിത് ബുംമ്ര കളത്തിലിറങ്ങുമോ?; മത്സരത്തിന് നാളെ ബർമിങ്ഹമിൽ തുടക്കം appeared first on Kairali News | Kairali News Live.