റെക്കോർഡുകൾക്കിടയിൽ ഒന്നുകൂടി ഇതാ; ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്ക്കായി എറണാകുളം ജനറൽ ആശുപത്രി പൂർണ സജ്ജം

Wait 5 sec.

നിരവധി റെക്കോർഡ് നേട്ടങ്ങളുള്ള എറണാകുളം ജനറൽ ആശുപത്രി മറ്റൊരു ചരിത്രം നിമിഷത്തിലേക്ക് കടക്കുന്നു. ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്ക്ക് ആശുപത്രി പൂർണ സജ്ജമായി. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാ തല സർക്കാർ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുന്നത്. അതും പൂർണ സൗജന്യമായി.മികച്ച പരിശീലനം ലഭിച്ച 3 ടീമുകൾ, അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓപ്പറേഷൻ തിയറ്റർ, വിദഗ്ധ ഡോക്ടർമാർ. ഇങ്ങനെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി രാജ്യത്ത് ആദ്യമായി ഒരു ജില്ലാ തല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശത്യക്രിയയ്ക്കായി ഒരുങ്ങുകയാണ്.നേപ്പാൾ സ്വദേശിയായ പെൺകുട്ടിക്കാണ്‌ എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യമായി ഹൃദയംമാറ്റിവയ്‌ക്കുന്നത്‌. കെ-സോട്ടോ രജിസ്‌റ്റർചെയ്‌ത രോഗിയ്ക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചാൽ ഉടൻ ശസ്ത്രക്രിയ നടത്തുമെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷാ പറഞ്ഞു.ALSO READ: ‘അപ്പനാണ് ഹീറോ’; ക്രൂയിസ് കപ്പലിൽ നിന്ന് വീണ മകളെ രക്ഷിക്കാൻ അച്ഛൻ കടലിൽ ചാടി, വീഡിയോ വൈറലാകുന്നുവളരെയേറെ വെല്ലുവിളികളുള്ള ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താൻ സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞത്‌ 15 മുതൽ 20 ലക്ഷം രൂപവരെയാണ് ചെലവ്‌. എന്നാൽ ജനറൽ ആശുപത്രിയിൽ പൂർണമായും സൗജന്യമായാണ്‌ ശസ്‌ത്രക്രിയ നടത്തുക. കാൻസർ സർജറിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച എറണാകുളം ജനറൽ ആശുപത്രി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ രാജ്യത്തിൻറെ തന്നെ അഭിമാനമാകുകയാണ്.The post റെക്കോർഡുകൾക്കിടയിൽ ഒന്നുകൂടി ഇതാ; ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്ക്കായി എറണാകുളം ജനറൽ ആശുപത്രി പൂർണ സജ്ജം appeared first on Kairali News | Kairali News Live.