ആഹ്ലാദകരവും, ആരോഗ്യകരവുമായ പഠനാന്തരീക്ഷമാണ് കുട്ടികളെ ക്രിയാത്മകമായ അറിവ് നിർമാണത്തിന് സഹായിക്കുക. കുട്ടികളുടെ മാനസികവും, ശാരീരികവുമായ ആരോഗ്യ ക്ഷമത ഉറപ്പുവരുത്തുന്നതിനായാണ് ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബാ ഡാൻസ് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയത്.കുട്ടികൾക്കായുള്ള സൂംബാ ക്ലാസുകൾ സ്കൂളുകളിലൊരുക്കുന്ന രാജ്യങ്ങൾ നിരവധിയാണ്. യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ, യുഎഇ, സിംഗപ്പൂർ, ജർമ്മനി, ബ്രസീൽ, സൗത്ത് ആഫ്രിക്ക തുടങ്ങി നൂറ്റി അമ്പതിൽപരം രാജ്യങ്ങളിൽ ഫ്രീ ടൈം സ്പോർട്സിന്റെ ഭാഗമാണ് സൂംബാ.Also Read: സൂമ്പ: സ്കൂളിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്: വി ശിവൻകുട്ടികുട്ടികളുടെ കായികക്ഷമതയും ,ആത്മവിശ്വാസവും വർദ്ധിപ്പിക്കുവാനും, ലഹരിയുടെ വിപത്തിൽ നിന്നും പുതിയ തലമുറയെ തടയുവാനുമുള്ള കേരളത്തിൻ്റെ ചെറുത്തുനിൽപ്പും, ചുവടുപെപ്പുമാണിത്. ബാലസംഘം ക്യാമ്പുകളിലൂടെ മുന്നോട്ട് വെച്ച ഒരു ബദൽ വിദ്യാഭ്യാസ പ്രവർത്തനമാണ് ഇപ്പോൾ കേരളത്തിൻ്റെ ഔപചാരിക വിദ്യഭ്യാസത്തിൻ്റെ ഭാഗമായിരിക്കുന്നത്.ബാലസംഘം സംസ്ഥാന ക്യാമ്പിലും, ബാലസംഘം കാർണിവലുകളുടെ മോഡ്യൂളുകളിലും സുംബാ ഡാൻസ് കഴിഞ്ഞ വർഷങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. മാനസിക സമ്മർദ്ദത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാനുള്ള പുതുവഴികളിലൊന്നായാണ് സൂംബയെ ബാലസംഘം കാണുന്നത്.Also Read: ആർ എസ് എസ് നിലപാടുകൾ തെറ്റാണ്, ഭരണഘടനയുടെ ഉളളിലേക്ക് കടന്നുചെല്ലുന്നവർക്ക് മാത്രമേ ഇത് മനസ്സിലാകൂ: പി ഡി ടി ആചാരികുട്ടികൾ ഒരുമിച്ചു കളിക്കുകയും, ജീവിതമാണ് ലഹരി എന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു പഠന പ്രവർത്തനമായി മാറിയ സൂംബക്കെതിരെ മതസംഘടനകൾ നടത്തുന്ന അധിക്ഷേപങ്ങൾ പുതിയ തലമുറയ്ക്കെതിരായ വെല്ലുവിളിയാണ്. ആക്രമണോത്സുകതയും, ലഹരി ഉപയോഗവും പുതിയ തലമുറയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മാനസികവും ശാരീരികവുമായ കരുത്തുള്ള കുട്ടികളെ രൂപപ്പെടുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ പരിഷ്കരണങ്ങൾ കേരളത്തിൽ നടക്കുന്നത്.ഇപ്പോഴത്തെ സാഹചര്യത്തിൽ ആരോഗ്യവും ആത്മവിശ്വാസവും ഉറപ്പുവരുത്തുന്നതിനൊപ്പം മത വർഗീയതക്കെതിരായ ചുവടുവെപ്പു കൂടിയായി സൂംബ ഡാൻസ് മാറിയിരിക്കുകയാണ്. കുട്ടികൾക്ക് മാനസികോല്ലാസവും, ശാരീരിക ക്ഷമതയും നൽകുന്നതും, മതവാദികളുടെ മാനസികനില തകർക്കുന്നതുമായ സൂബാ ഡാൻസ് എല്ലാവിധത്തിലുള്ള ലഹരിക്കെതിരായ മരുന്നായി മാറുകയാണ്.കുട്ടികളെ കൂടുതൽ നല്ല മനുഷ്യനാക്കുന്നതിനും, മാനസികവും ശാരീരികവുമായ കരുത്തുള്ളവരുമാക്കി മാറ്റുന്നതിനുമുള്ള സൂംബാ ഡാൻസ് പൊതുവിദ്യാഭ്യാസ വകുപ്പ് തുടരണമെന്നും, സമൂഹത്തെ പുറകോട്ട് നയിക്കാൻ ശ്രമിക്കുന്ന മതാഭിപ്രായങ്ങളെ ആധുനിക സമൂഹം തള്ളിക്കളയണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.The post മാനസികോല്ലാസം നൽകുന്നതും മതവാദങ്ങൾക്കെതിരുമായ സൂംബ തുടരണം: ബാലസംഘം appeared first on Kairali News | Kairali News Live.