മുല്ലപെരിയാര്‍ അണക്കെട്ട്: ഷട്ടറുകള്‍ തുറക്കുക ഇന്ന് ഉച്ചക്ക് 12ന്

Wait 5 sec.

ഇടുക്കി | മുല്ലപെരിയാര്‍ അണക്കെട്ട് തുറക്കുക ഇന്ന് ഉച്ചക്ക് 12ന്. നേരത്തെ രാവിലെ 10ന് എന്നായിരുന്നു അറിയിച്ചിരുന്നത്. ജലനിരപ്പ് 136 അടി പിന്നിട്ടതിനാലാണ് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നത്.13 ഷട്ടറുകളും 10 സെ. മി വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 250 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കും. ഈ വെള്ളം ഇടുക്കി അണക്കെട്ടിലാണ് എത്തുക. തുറന്നു വിടുന്നത് കുറഞ്ഞ അളവിലുള്ള ജലമായതിനാല്‍ പെരിയാര്‍ തീരത്ത് ആശങ്കക്ക് വകയില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എങ്കിലും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.വൃഷ്ടി പ്രദേശമായ പെരിയാര്‍ കടുവ സങ്കേതത്തിലെ വനത്തില്‍ വീണ്ടും മഴ ശക്തമായതോടെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചത്.