ഈ നാല് പാനീയങ്ങൾ കുടിക്കൂ; കരളിനെ പവറാക്കാം

Wait 5 sec.

മനുഷ്യന്റെ ശരീരത്തിൽ കരൾ ഏറെ പ്രധാനപെട്ടതാണ്. ലോകത്ത് ആകെ മരണങ്ങളിൽ നാല് ശതമാനം ആളുകളും കരൾ രോഗം ബാധിച്ചവരാണ്. കരൾ രോഗങ്ങൾ മൂലം എല്ലാ വർഷവും രണ്ട് ദശലക്ഷം മനുഷ്യർ മരണപ്പെടുന്നു. ഡിടോക്‌സിഫിക്കേഷൻ, മെറ്റബോളിസം എന്നിങ്ങനെ ശരീരത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്ന അവയവമാണ് കരൾ. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, മദ്യപാനം എന്നിവയൊക്കെ കരൾ രോഗങ്ങൾക്ക് കാരണമാകും. കരളിന്റെ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നാല് പാനീയങ്ങൾ :Also read – എപ്പോഴും ചെവിയിൽ ഇയർ ബഡ്‌സ് ഉപയോഗിക്കാറുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം1 കാപ്പിഫാറ്റി ലിവർ, ലിവർ ക്യാൻസർ എന്നിവയുൾപ്പെടെ എല്ലാത്തരം കരൾ രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്ന ഒരു പാനീയമാണ് കരൾ. കുടിക്കുമ്പോൾ പഞ്ചസാരയും പാലും ഒഴിവാക്കി കട്ടൻ കാപ്പി കുടിക്കുവാൻ ശ്രദ്ധിക്കുക.2 ഗ്രീൻ ടീകരളിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കും. മാത്രമല്ല നോൺ ഫാറ്റി ലിവർ ഡിസീസ് നിന്നും തടയുകയും ചെയ്യും. എന്നാൽ അമിതമായി ഗ്രീൻ ടീ കുടിച്ചാലും അത് കരളിനെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു.3 ബീറ്റ്റൂട്ട് ജ്യൂസ്കരളിനുണ്ടാകുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് കുറയ്ക്കുവാൻ സഹായിക്കുന്നത് ബീറ്റ്റൂട്ട് ജ്യൂസ് ആണ്. ഇത് കരളിലെ വീക്കവും കുറയ്ക്കും.4 നാരങ്ങാ വെള്ളംനാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും കരളിലെ വിഷം വിമുക്തമാക്കുകയും ചെയ്യുന്നു. മദ്യം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്നും നാരങ്ങാ വെള്ളം കരളിനെ സഹായിക്കുന്നു.The post ഈ നാല് പാനീയങ്ങൾ കുടിക്കൂ; കരളിനെ പവറാക്കാം appeared first on Kairali News | Kairali News Live.