മോദി സ്തുതിയിലും ലേഖനത്തിലും ശശി തരൂരിനെതിരെ നടപടിയെടുക്കാതെ വിമര്‍ശനങ്ങളും ഒളിയമ്പുകളുമായി കോണ്‍ഗ്രസ് നേതൃത്വം. തരൂര്‍ എഴുതുന്നതോര്‍ത്ത് തല പുണ്ണാക്കുന്നില്ലെന്നും രാജ്യസുരക്ഷയും ഐക്യവുമാണ് പ്രധാനമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. വ്യക്തികളുടെ നിലപാടല്ല പാര്‍ട്ടി നിലപാടെന്ന് കെ സി വേണുഗോപാല്‍.നരേന്ദ്രമോദിയെ ദിനംപ്രതി വാഴ്ത്തുകയും നിരന്തരം ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന ശശി തരൂരിനെതിരെ ശക്തമായ നടപടി എടുക്കാനാവാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോടുളള മാധ്യമങ്ങളുടെ ചോദ്യത്തിലും നടപടിയെടുക്കാനാവില്ലെന്ന് വ്യക്തമാക്കി. എഴുതാനറിയുന്നവര്‍ പലതും എഴുതും. അതോര്‍ത്ത് തല പുണ്ണാക്കുന്നില്ലെന്നും രാജ്യത്തിന്റെ സുരക്ഷയും ഐക്യവുമാണ് കോണ്‍ഗ്രസിന് പ്രധാനമെന്നും ഖര്‍ഗെ പ്രതികരിച്ചു.ALSO READ: ‘മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും അദ്ദേഹം യാത്ര ചെയ്യുന്നു’; മോദി സ്തുതിയില്‍ ശശി തരൂര്‍ശശി തരൂരിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്ന് തളളിയ കെ സി വേണുഗോപാലും നടപടിയുടെ കാര്യത്തില്‍ പ്രസക്തിയില്ലാത്ത ചോദ്യമാണെന്നായിരുന്നു പ്രതികരണം. അതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരോക്ഷ മറുപടിയുമായി ശശി തരൂര്‍ വീണ്ടും രംഗത്തെത്തി. പറക്കാന്‍ അനുവാദം വേണ്ടെന്നും ചിറകുകള്‍ നിങ്ങളുടേതാണെങ്കില്‍ ആകാശം ആരുടെയും സ്വന്തമല്ലെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. എക്സില്‍ പക്ഷിയുടെ ചിത്രം പങ്കുവച്ചായിരുന്നു തരൂരിന്റെ ഒളിയമ്പ്.The post മോദി സ്തുതി: ശശി തരൂരിനെതിരെ നടപടിയെടുക്കാതെ വിമര്ശനങ്ങളും ഒളിയമ്പുകളുമായി കോണ്ഗ്രസ് നേതൃത്വം appeared first on Kairali News | Kairali News Live.