“വരുന്ന രണ്ട് ദിവസങ്ങളില്‍ മഴ ശക്തമാകും, തുടര്‍ച്ചയായി ജോലിക്ക് പോകാന്‍ കഴിയാത്ത ഒരു വീട്ടിലെ രണ്ടുപേര്‍ക്ക് 300 രൂപ തോതില്‍ ദിനബത്ത നല്‍കുന്നുണ്ട്’: മന്ത്രി കെ രാജന്‍

Wait 5 sec.

വരുന്ന രണ്ട് ദിവസങ്ങളില്‍ കൂടി മഴ ശക്തമായി പെയ്യുമെന്നും ബെയ്ലി പാലം തകര്‍ന്നുപോയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും റെവന്യു മന്ത്രി കെ രാജന്‍. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി ജോലിക്ക് പോകാന്‍ കഴിയാത്ത ഒരു വീട്ടിലെ രണ്ടുപേര്‍ക്ക് 300 രൂപ തോതില്‍ ദിനബത്ത നല്‍കുന്നുണ്ടെന്നുംഅര്‍ഹരായ ആളുകള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മറ്റു വരുമാനം ഇല്ലാത്തവര്‍ക്ക് ദിനബത്ത ലഭ്യമാവാതെ പോയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.ALSO READ: പട്ടികജാതി, പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ അദാലത്ത്: തീർപ്പാക്കിയത് 177 പരാതികൾഇന്നും നാളെയും മറ്റന്നാളും അതിതീവ്ര മഴയുണ്ടാകും. 29 മുതല്‍ മഴ കുറയും. 30 മുതല്‍ ജൂലൈ 2 വരെ മഴയുടെ അളവ് കുറയാനാണ് സാധ്യത. ജൂലൈ മൂന്നാം തീയതി കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ ശക്തിപ്പെടും. ജൂലൈ പത്താം തീയതി മുതല്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട് . ഇതാണ് മഴ ശക്തമാക്കാനുള്ള കാരണം.അതേസമയം മലയോരമേഖലകളില്‍ മഴയും കാറ്റും ശക്തമാക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.ALSO READ: 2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നോവല്‍ ജിആര്‍ ഇന്ദുഗോപന്റെ ആനോ, എം സ്വരാജിന് എന്‍ഡോവ്‌മെന്റ് അവാര്‍ഡ്ഈ ദിവസങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമുള്ളത് ഇടുക്കിയിലാണ്. മൂന്നാര്‍ മുല്ലപ്പെരിയാര്‍ മേഖലകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. ചുരുങ്ങിയ കാലത്തിനിടയില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇടുക്കി വയനാട് മലപ്പുറം പത്തനംതിട്ട ജില്ലകളില്‍ ആവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.31 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. റെവന്യൂ ഉദ്യോഗസ്ഥര്‍ അവരുടെ അധികാര പരിധിയില്‍ തന്നെ നില്‍ക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട് ഇതുവരെ ദുരിതശ്വാസ ക്യാമ്പ് തുറന്നിട്ടില്ല. ബെയ്ലി പാലം തകര്‍ന്നെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 28ാം തിയതി വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി വയനാട് മലപ്പുറം പത്തനംതിട്ട ജില്ലകളില്‍ ആവശ്യമായ വാഹനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കേരളത്തിലെ 31 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ലെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.The post “വരുന്ന രണ്ട് ദിവസങ്ങളില്‍ മഴ ശക്തമാകും, തുടര്‍ച്ചയായി ജോലിക്ക് പോകാന്‍ കഴിയാത്ത ഒരു വീട്ടിലെ രണ്ടുപേര്‍ക്ക് 300 രൂപ തോതില്‍ ദിനബത്ത നല്‍കുന്നുണ്ട്’: മന്ത്രി കെ രാജന്‍ appeared first on Kairali News | Kairali News Live.