മുതിർന്ന സിപിഐ എം നേതാവ് പൊള്ളയിൽ അമ്പാടി അന്തരിച്ചു

Wait 5 sec.

കാസർകോട്ടെ മുതിർന്ന സിപിഐ എം നേതാവ് പള്ളിക്കര പൊള്ളയിൽ അമ്പാടി അന്തരിച്ചു. തിങ്കൾ പുലർച്ചെയായിരുന്നു അന്ത്യം. മൃതദേഹം രാവിലെ 9 30 മുതൽ വൈകിട്ട് 3.30 മണി വരെ സിപിഐ എം നീലേശ്വരം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് 4:00 മണിക്ക് ചാത്തമത്ത് പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ നാരായണി. മക്കൾ: വസന്ത, ശാന്ത, തങ്കമണി, രവീന്ദ്രൻ, പ്രമീള, പ്രമോദ്. മരുമക്കൾ: കെ ഭാസ്കരൻ (റിട്ട.അധ്യാപകൻ), രാമചന്ദ്രൻ, കരുണാകരൻ, വിജയശ്രീ, പരേതയായ സിതാര. സഹോദരങ്ങൾ: നാരായണി, ജാനകി പരേതരായ കുഞ്ഞിരാമൻ, രാഘവൻ, അമ്പു.ALSO READ: വി. എസ് അച്യുതാനന്ദന്റെ ആരോഗ്യനില ​ഗുരുതരമായി തുടരുന്നുസി പി ഐ എം കാസർകോഡ് മുൻ ജില്ലാ കമ്മറ്റി അംഗം, നീലേശ്വരം ലോക്കൽ സെക്രട്ടറി, നീലേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് , ചെത്ത് തൊഴിലാളി യൂണിയൻ ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പള്ളിക്കര സമരമുൾപ്പെട്ടെ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളിയായിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പതാം വാർഷിക ദിനത്തിൽ വീട്ടിലെ ആദരിച്ചിരുന്നു. പൊതുദർശത്തിൽ നേതാക്കളും പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു.The post മുതിർന്ന സിപിഐ എം നേതാവ് പൊള്ളയിൽ അമ്പാടി അന്തരിച്ചു appeared first on Kairali News | Kairali News Live.