മീനുകളിൽ സ്വാദേറിയ മീനുകളാണ് നത്തോലി. നത്തോലി എങ്ങനെ ഉണ്ടാക്കിഎടുത്താലും നമുക്ക് ഇഷ്ടമാണ്. എന്നാൽ കുഞ്ഞുള്ളി ചേർത്ത് വഴറ്റിയെടുത്ത നത്തോലി മീൻ ഫ്രൈയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. ഉച്ചയൂണിന് ഇത് മാത്രം മതി നിങ്ങൾക്ക്. ഈ രുചികരമായ സ്പെഷ്യൽ നത്തോലി ഫ്രൈ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇത് എങ്ങനെയെന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾനത്തോലിമഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺമുളകുപൊടി- 2 ടീസ്പൂൺകുരുമുളക് പൊടി- 1/2 ടീസ്പൂൺഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂൺഅരിപ്പൊടി- 1 ടീസ്പൂൺഉപ്പ്മീൻ കഴുകു വൃത്തിയാക്കി മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചു 30 മിനുട്ട് വക്കുക. അതിനു ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ശേഷംചെറിയ ഉള്ളി 20വെളുത്തുള്ളി അരിഞ്ഞത് 2 കായ്കൾകറിവേപ്പിലപച്ചമുളക് 2ഉപ്പ്എന്നിവ ചേർത്ത് വഴറ്റി ചെറിയ ബ്രൗൺ നിറമാകുംവോൾ ഇതിലേക്കു നേരത്തെ വറുത്തു വച്ച മീൻ ചേർത്ത് കൊടുക്കുക. കുറച്ചു കറി വേപ്പില കൂടി ചേർത്ത് കൊടുക്കുക. രുചിയൂറും നത്തോലി മീൻ ഫ്രൈ തയ്യാർ.The post കുഞ്ഞുള്ളി ചേർത്ത് വഴറ്റിയെടുത്ത നത്തോലി മീൻ ഫ്രൈ കഴിച്ചിട്ടുണ്ടോ? ഉച്ചയൂണിന് ഇതുണ്ടെങ്കിൽ നിങ്ങൾക്ക് പിന്നെ മറ്റൊന്നും വേണ്ടി വരില്ല appeared first on Kairali News | Kairali News Live.