കോട്ടയം | ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി . വിഷ്ണു -രശ്മി ദമ്പിതികളാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് പറയപ്പെടുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ് രശ്മി. വിഷ്ണു കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ഇന്നു രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.