ബംഗളൂരു | ബംഗളൂരുവിൽ യുവതിയുടെ മൃതദേഹം ചാക്കിൽകെട്ടി മാലിന്യ ട്രക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും സംഭവത്തിൽ കേസെടുത്തതായും പോലീസ് അറിയിച്ചു. പ്രതി ഓട്ടോറിക്ഷയിലെത്തി ചാക്ക് മാലിന്യ ട്രക്കിൽ തള്ളുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൊലയാളിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ചന്നമ്മനകെരെ അച്ചുക്കട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് ചാക്ക് മാലിന്യ ട്രക്കിൽ തള്ളിയതെന്ന് ബംഗളൂരു ജോയിന്റ് പോലീസ് കമ്മീഷണർ സി വംസി കൃഷ്ണ പറഞ്ഞു. യുവതിയുടെ കൈകളും കഴുത്തും കെട്ടിയ നിലയിലായിരുന്ന. ബിബിഎംപി (ബംഗളൂരു സിവിക് ബോഡി) ജീവനക്കാരാണ് മൃതദേഹത്തെക്കുറിച്ച് പോലീസിനെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.