‘ഒരിക്കൽ റൗഡി ആയിരുന്നയാൾ എക്കാലവും അങ്ങനെയാകണമെന്നില്ല’: യുവാവിനെ റൗഡി ലിസ്റ്റിൽനിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവ്

Wait 5 sec.

കൊച്ചി ∙ ഒട്ടേറെ കേസുകളില്‍ പ്രതിയായിരുന്ന യുവാവ് കഴിഞ്ഞ 8 വർഷമായി കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ലാത്തതിനാൽ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവ്. ഫോർട്ടകൊച്ചി സ്വദേശിയായ യുവാവാണ് തന്റെ പേരും ചിത്രവും സ്ഥലം പൊലീസ് സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നെന്നു കാട്ടി കോടതിയെ സമീപിച്ചത്. യുവാവിനെതിരെ കഴിഞ്ഞ 8 വർഷമായി കേസുകളൊന്നുമില്ല എന്നതിനാലും ഒരിക്കൽ റൗഡി ആയിരുന്നയാൾ എല്ലാക്കാലത്തും അങ്ങനെയാകണമെന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ വിധി.