കണ്ണൂര്‍ ∙ ഡിജിപിയായി ചുമതലയേറ്റ ദിവസം തന്നെ കണ്ണൂരിലെത്തിയത് യാദൃച്ഛികമാണെന്ന് റാവാഡ ചന്ദ്രശേഖർ. ഇന്നു രാവിലെ തിരുവനന്തപുരത്ത് ചുമതലയേറ്റെടുത്ത ശേഷമാണ് അദ്ദേഹം കണ്ണൂരിലെത്തിയത്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്.